നെൽവയൽ ഉടമകൾക്കു റോയൽറ്റി ഈ വർഷം മുതൽ
Tuesday, June 2, 2020 12:09 AM IST
തിരുവനന്തപുരം: നെൽവയൽ ഉടമകൾക്കു റോയൽറ്റി ഈ വർഷം മുതൽ നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഹെക്ടറിന് 2,000 രൂപ നിരക്കിലാണ് റോയൽറ്റി. 40 കോടി രൂപ ഇതിനായി വകയിരുത്തി. രണ്ടു ലക്ഷം ഹെക്ടർ സ്ഥലത്തിന്റെ ഉടമകൾക്ക് ആദ്യ വർഷം റോയൽറ്റി ലഭിക്കും.
2020-21 ലെ ബജറ്റിൽ നെൽകൃഷി വികസനത്തിനായി ആകെ 118.24 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിലാണ് നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി ഉൾപ്പെടുത്തിയിരുന്നത്.മേ യ് 15 നു ചേർന്ന സ്പെഷൽ വർക്കിംഗ് ഗ്രൂപ്പിൽ ഇതിനു വേണ്ട ഭരണാനുമതി ലഭിച്ചു.
എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രികയിൽ കാർഷിക മേഖലയ്ക്കായി നൽകിയിരുന്ന ഒരു വാഗ്ദാനം കൂടി നിറവേറ്റിയതായി മന്ത്രി പറഞ്ഞു.