പൃഥ്വിരാജിനൊപ്പം എത്തിയ ആള്‍ക്കു കോവിഡ്
Thursday, June 4, 2020 12:37 AM IST
കൊ​​ച്ചി: പൃ​​ഥ്വി​​രാ​​ജി​​നൊ​​പ്പം സി​​നി​​മാ ഷൂ​​ട്ടിം​​ഗ് ക​​ഴി​​ഞ്ഞു ജോ​​ര്‍ദാ​​നി​​ല്‍നി​​ന്ന് എ​​ത്തി​​യ ആ​​ള്‍ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. സി​​നി​​മാ സം​​ഘ​​ത്തോ​​ടൊ​​പ്പ​​മെ​​ത്തി​​യ മ​​ല​​പ്പു​​റം വ​​ള്ളു​​വ​​ങ്ങാ​​ട് സ്വ​​ദേ​​ശി​​യാ​​യ 58കാ​​ര​​നാ​​ണ് കോ​​വി​​ഡ്. ഇ​​യാ​​ളെ മ​​ഞ്ചേ​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ക​​ഴി​​ഞ്ഞ മാ​​ര്‍ച്ചി​​ലാ​​ണ് പൃ​​ഥ്വി​​രാ​​ജും സം​​ഘ​​വും ആ​​ടു​​ജീ​​വി​​ത​​ത്തി​​ന്‍റെ ചി​​ത്രീ​​ക​​ര​​ണ​​ത്തി​​ന് ജോ​​ര്‍ദാ​​നി​​ലെ​​ത്തി​​യ​​ത്. കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ ഷൂ​​ട്ടിം​​ഗ് നി​​ർ​​ത്തി​​വ​​യ്ക്കേ​​ണ്ടി വ​​ന്നു. പി​​ന്നീ​​ടു ചി​​ത്രീ​​ക​​ര​​ണം പൂ​​ര്‍ത്തി​​യാ​​ക്കി​​യെ​​ങ്കി​​ലും ലോ​​ക്ക് ഡൗ​​ണി​​ൽ ജോ​​ർ​​ദാ​​നി​​ൽ കു​​ടു​​ങ്ങി. ക​​ഴി​​ഞ്ഞ മാ​​സം 22നാ​​ണ് പൃ​​ഥ്വി​​രാ​​ജും സം​​ഘ​​വും കൊ​​ച്ചി​​യി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.