ജൂലൈയിലെ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന്
Wednesday, July 1, 2020 12:45 AM IST
കൊച്ചി: കേരള സര്‍വകലാശാല ജൂലൈയില്‍ നിശ്ചയിച്ച പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.
യുജിസി മാര്‍ഗനിര്‍ദേശ പ്രകാരമുള്ള മതിയായ അധ്യയന ദിവസങ്ങള്‍ പൂര്‍ത്തിയാക്കാതെ 2020 ജൂലൈ ഒന്നു മുതല്‍ കേരള സര്‍വകലാശാല ഷെഡ്യൂള്‍ ചെയ്ത പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
സര്‍വകലാശാലയില്‍ ഇതു വരെ 29 അധ്യയന ദിനങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരീക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല.വിദ്യാര്‍ഥികള്‍ നല്കിയ നിവേദനം പരിഗണിച്ച് വൈസ് ചാന്‍സലര്‍ തീരുമാനമെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു.