വിദ്യാർഥികൾക്ക് ലാപ്പ്ടോപ്പ് പദ്ധതിക്ക് അനുമതി
Wednesday, July 1, 2020 11:35 PM IST
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ പഠന പ്രക്രിയ കൂടുതൽ ഫലപ്രദമാക്കുന്നതിന് കുട്ടികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി കേരള സ്റ്റേറ്റ് ഫിനാൻഷൽ എന്റർപ്രൈസസ് മുഖേന നടപ്പാക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി.
കെഎസ്എഫ്ഇ ’വിദ്യാശ്രീ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. 15,000 രൂപ സലയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സന്പാദ്യ പദ്ധതി ഇതിനുവേണ്ടി കെഎസ്എഫ്ഇ ആരംഭിക്കും. കുടുംബശ്രീയുമായി ചേർന്നാണ് ഇതു പ്രാവർത്തികമാക്കുക. ഈ പദ്ധതി വഴി ലാപ്പ്ടോപ്പ് വാങ്ങുന്ന കുട്ടികൾക്ക് വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും സബ്സിഡി ലഭ്യമാക്കാനും ശ്രമിക്കും.