ഇ-ബസ് കരാർ അഴിമതി അന്വേഷിക്കണം: അനൂപ് ജേക്കബ്
Thursday, July 2, 2020 12:07 AM IST
കോട്ടയം: ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള പദ്ധതിയുടെ കണ്‍സൾട്ടൻസി കരാർ ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കന്പനിക്ക് നൽകിയതിലെ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്നു കേരള കോണ്‍ഗ്രസ് ജേക്കബ് ലീഡർ അനൂപ് ജേക്കബ് എംഎൽഎ. ടെൻഡർ പോലും വിളിക്കാതെ കരാർ നൽകിയതിനെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ശശീന്ദ്രനും മറുപടി പറയണമെന്ന് അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.