ബസുകളില്‍ ആളകലം: ഹർജി അടുത്തയാഴ്ച പരിഗണിക്കും
Friday, July 3, 2020 1:26 AM IST
കൊച്ചി: സംസ്ഥാനത്തെ ബസുകളില്‍ ആളകലം പാലിക്കാതെ യാത്രക്കാരെ കൊണ്ടുപോകുന്നതു തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സര്‍ക്കാരിന്റെ വിശദീകരണത്തിനു സമയം നല്കി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
ഇന്നലെ ഹര്‍ജികള്‍ പരിഗണനയ്ക്കെടുത്തപ്പോള്‍തന്നെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാന് ഒരാഴ്ചകൂടി സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.