കെഎസ്ഇബി പ്രതിമാസ ബില്ലിംഗ്: ഹര്‍ജി തള്ളി
Saturday, July 4, 2020 2:11 AM IST
കൊച്ചി: കെഎസ്ഇബി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ദ്വൈമാസ ബില്ലിംഗ് രീതി അശാസ്ത്രീയമാണെന്നും പ്രതിമാസ ബില്ലിംഗ് സംവിധാനം വേണമെന്നുമാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യഹര്ജി ഹൈക്കോടതി തള്ളി.
തൊടുപുഴ സ്വദേശി വിനയകുമാറാണ് ഹർജി നല്‍കിയത്. ബില്ലിംഗ് രീതിയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ പൊതുതാത്പര്യ ഹര്ജിയൊരു പരിഹാരല്ലെന്നും പരാതികള്‍ പരിഹരിക്കാന്‍ ഉചിതമായ സംവിധാനമുണ്ടെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. ബില്ലിംഗില്‍ അപാകതയുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ ഹര്‍ജിക്കാരനു ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.