ഭരണങ്ങാനത്ത് ആത്മീയ ആഘോഷങ്ങളോടെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
Sunday, July 5, 2020 12:48 AM IST
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസ തീർഥാടന കേന്ദ്രത്തിൽ 19 മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കും. നേരിട്ടുള്ള പൊതുജന പങ്കാളിത്ത്വം ഒഴിവാക്കിയാണ് ചടങ്ങുകൾ നടക്കുക.
ലളിതമായ ക്രമീകരണങ്ങളോടെ 19നു കൊടിയേറും. രാവിലെ 5.30, 7.30, 11, ഉച്ചകഴിഞ്ഞു മൂന്നിനും വൈകുന്നേരം ആറിനും ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന തൽസമയം സംപ്രേക്ഷണം ചെയ്താണു തിരുനാളാഘോഷിക്കുന്നത്. പതിവായി നടത്തിയിരുന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിനു പകരമായി വൈകുന്നേരം ആറിനു വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയും ജപമാലയും പള്ളിയിൽ നടത്തും.
തിരുനാളിനൊരുക്കമായി അൽഫോൻസാ സൂക്തങ്ങളെ കേന്ദ്രീകരിച്ചുള്ള 36 ദിവസത്തെ ആരാധനയും നടന്നുവരുന്നു. ജൂണ്‍ 13ന് ആരംഭിച്ച് 19നു അവസാനിക്കുന്ന ഈ ഒരുക്ക ശുശ്രുഷ രാവിലെ 10 മുതൽ തൽസമയവും തുടർന്നു https:// www.you tube.com/c/StAlphonsaShrine യൂട്യൂബ് ചാനലിലൂടെ ലഭിക്കും.