തദ്ദേശ തെരഞ്ഞെടുപ്പിനു മുന്പ് മുന്നണി പ്രവേശനത്തിൽ തീരുമാനം: ജോസ് കെ. മാണി
Thursday, July 16, 2020 12:48 AM IST
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്പു മുന്നണി പ്രവേശനത്തിൽ തീരുമാനമെന്ന് ജോസ് കെ. മാണി എംപി. തെരഞ്ഞെടുപ്പിനു മുന്പു മുന്നണി പ്രവേശനമുണ്ടാകും. ആരുമായും ഇതേവരെ ചർച്ച നടത്തിയിട്ടില്ല.
സ്വർണക്കള്ളക്കടത്ത് കേസിൽ അന്വേഷണം ശരിയായ രീതിയിലാണു പോകുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു. അന്വേഷണം നടക്കട്ടെ. അന്വേഷണത്തിൽ പാളിച്ച ഉണ്ടെങ്കിലും കുറ്റക്കാരെ സംരക്ഷിച്ചാലും സമരം നടത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു.