കേന്ദ്ര വിദ്യാഭ്യാസനയം: സര്‍വകലാശാലാ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്
Monday, August 3, 2020 12:37 AM IST
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസനയത്തിനെതിരേ സര്‍വകലാശാലാ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ നടപ്പാക്കുന്ന വികലമായ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാമ്പസുകളില്‍ അഞ്ചിന് ശക്തമായ പ്രതിഷേധം നടത്തുമെന്ന് സര്‍വകലാശാലാ ജീവനക്കാരുടെ സംസ്ഥാന കോണ്‍ഫെഡറേഷന്‍ (സിയുഇഒ) പ്രസ്താവനയില്‍ അറിയിച്ചു.
യുജിസിയെ ഇല്ലാതാക്കി ഉന്നതവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ കമ്പോളവത്കരണത്തിനും ഏകാധിപത്യത്തിനും വഴിയൊരുക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം.
പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ കമ്മീഷന് ആയിരിക്കും ഇനി എല്ലാം തീരുമാനിക്കുക. കോളജുകള്‍ക്ക് യഥേഷ്ടം സ്വയംഭരണവും വിദേശ സര്‍വകലാശാലകള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനാനുമതിയും നല്‍കും.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്ന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര് പുറംതള്ളപ്പെടുമെന്ന് സിയുഇഒ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ബിജു, ജനറല്‍ സെക്രട്ടറി ഹരിലാല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.