ഒബിസി പോസ്റ്റ്മെട്രിക് സ്കോളർഷിപ് വരുമാനപരിധി ഉയർത്തി
Wednesday, August 5, 2020 11:47 PM IST
തിരുവനന്തപുരം: പിന്നാക്ക വികസന വകുപ്പ് നടപ്പാക്കുന്ന ഒബിസി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള വരുമാന പരിധി നടപ്പ് സാമ്പത്തിക വർഷം മുതൽ 2.5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു.
സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, സിഎ, സിഎംഎ, കമ്പനി സെക്രട്ടറി കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾ, സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ എന്നിവർക്കാണ് പദ്ധതി പ്രകാരം സ്കോളർഷിപ് അനുവദിക്കുന്നത്.