പ്ലസ് വൺ സീറ്റ് വർധന: 6 ജില്ലകളില്‍ 20%; 8 ജില്ലകളില്‍ 10 %
Friday, August 7, 2020 12:24 AM IST
തിരുവനന്തപുരം: പ്ലസ് വണ്ണിനു സംസ്ഥാനത്തെ ആറു ജില്ലകളില്‍ 20 ശതമാനവും എട്ടു ജില്ലകളില്‍ 10 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ധന അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് സീറ്റു വര്‍ധനയ്ക്ക് അനുമതി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലാണ് 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധന അനുവദിച്ചിട്ടുള്ളത്. മറ്റു ജില്ലകളില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റു വര്‍ധനയാണുള്ളത്. ഇപ്രകാരം വര്‍ധിപ്പിക്കുന്ന സീറ്റുകളില്‍ ഏകജാലകം വഴിയാണ് പ്രവേശനം നടത്തേണ്ടത്.