മുഖ്യമന്ത്രി ഒരു നിമിഷംപോലും തുടരരുത്: ബെന്നി ബഹനാന്
Friday, August 7, 2020 12:55 AM IST
കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഒരു നിമിഷം പോലും വൈകാതെ രാജിവച്ചുപുറത്തുപോകണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എംപി.
സ്വപ്നയുടെ മാർഗദർശിയായാണു ശിവശങ്കര്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് സ്വപ്ന സമ്മതിച്ചതായി എന്‍ഐഎ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നു എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണു വേണ്ടതെന്നും ബെന്നി ബഹനാന് ചോദിച്ചു.