പമ്പാഡാം തുറക്കാന്‍ സാധ്യത, ആദ്യ മുന്നറിയിപ്പ് നല്കി
Sunday, August 9, 2020 12:17 AM IST
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട വൃഷ്ടി പ്രദേശത്തെ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982 മീറ്ററുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982 മീറ്ററിലെത്തിയതോടെയാണ് നീല അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഡാം തുറക്കുന്നതിനു മുമ്പുള്ള ആദ്യ മുന്നറിയിപ്പാണിത്. ഇന്നലെ പകലും നീരൊഴുക്ക് ശക്തമായിരുന്നതിനാല്‍ പമ്പാ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.