കേന്ദ്രസർക്കാരിനെതിരേ സിപിഎം സമരത്തിന്
Monday, August 10, 2020 1:51 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഈ മാസം 20 മുതൽ 26 വരെ സിപിഎം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 23ന് സംസ്ഥാനത്ത് പാർട്ടി അംഗങ്ങളും അനുഭാവികളും വീടുകളിൽ വൈകുന്നേരം നാലു മുതൽ 4.30 വരെ പ്ലക്കാർഡേന്തി സത്യഗ്രഹമിരിക്കും.
പാർട്ടി ഓഫീസുകളിലും സത്യഗ്രഹമുണ്ടാകും. പാർട്ടി ഓഫീസുകളിലെ സത്യഗ്രഹപരിപാടിയിൽ പരമാവധി നാലുപേർ മാത്രമേ ഉണ്ടാകുകയുള്ളുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രാമക്ഷേത്ര വിഷയത്തിലടക്കം മൃദുഹിന്ദുത്വ സമീപനവുമായി കോണ്ഗ്രസ് ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വത്തോട് മത്സരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.