തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കണം: വി. മുരളീധരൻ
Monday, August 10, 2020 1:52 AM IST
മൂന്നാർ: അപകടകരമായ സാഹചര്യങ്ങളിൽനിന്ന് തോട്ടം തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇതിനാവശ്യമായ സഹായങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഒരുക്കാൻ തയാറാണ്. പെട്ടിമുടിയിലെ അപകടസ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാന്റേഷൻ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് കൂടുതൽ സഹായം ലഭ്യമാക്കും. കരിപ്പൂരിലും രാജമലയിലും മരിച്ചവർക്ക് രണ്ട് തുക മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. പാവപ്പെട്ട തൊഴിലാളികളോട് ഇരട്ട നിതീ പാടില്ല. അപകടത്തിന്റെ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ആത്മവിശ്വാസം പകരുന്നതിന് മുഖ്യമന്ത്രി നേരിട്ടെത്തേണ്ടിയിരുന്നു. എന്താണ് ഇതിന് തടസമെന്നറിയില്ല- അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.