കോവിഡിന് ആയുര്‍വേദ ചികിത്സ: ഹര്‍ജി നല്കി
Wednesday, August 12, 2020 12:25 AM IST
കൊച്ചി: കോവിഡ് രോഗപ്രതിരോധത്തിനായി ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി മരുന്നുകള്‍ ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിർദേശം സംസ്ഥാന സര്‍ക്കാർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ജോസി മാത്യു നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കഴിഞ്ഞ മാര്‍ച്ച് ആറിനാണ് കേന്ദ്രം ഉത്തരവിറക്കിയത്.