മരിയനിൽ മാനേജ്മെന്റ് ഉച്ചകോടി ഇന്ന്
Friday, August 14, 2020 11:41 PM IST
കുട്ടിക്കാനം: മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും യുഎൻഎഡിഎപിയും സംയുക്തമായി മാനേജ്മെന്റ് ഉച്ചകോടി സംഘടിപ്പിക്കും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിക്കും.
ഇന്ത്യോനേഷ്യയിലെ സോഗിയ പ്രാണാത യൂണിവഴ്സിറ്റി റെക്ടർ ഡോ. റിഡവാൻ സൻജയ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഓണ്‍ലൈൻ പാഠ്യപദ്ധതിയുടെ ഫ്ളാറ്റ്ഫോം മരിയൻ കോഴ്സ് അരീനയുടെ ഉദ്ഘാടനവും നിർവഹിക്കും.
മാനേജ്മെന്റ് വിദഗ്ധരായ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് (മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഇന്ത്യൻ പ്രസിഡന്റ്) - മാനേജ്മെന്റ് ഓഫ് ഗവേണൻസ് ഇൻ പാൻഡെമിക്, ഡോ. ഡൊമനിക് ഡിക്സണ്‍ (എക്സിക്യൂട്ടീവ് ഡയറക്ടർ യുഎൻഎഡിഎപി) - ഇന്ത്യ ഫസ്റ്റ് പബ്ലിക് ആൻഡ് ഫോറിൻ പോളിസി, ഡോ. ജോണ്‍ സ്ട്രോം (സിഇഒ ഐഎൻടിഎം പി.ഇ. ഗ്രൂപ്പ് കാനഡ) - ദി ഫ്രീ വിൽ ഓഫ് മാൻ, ഡോ. അഗസ്റ്റിൻ അസാരിയ (എച്ച്ആർ ലീഡർ ഐബിഎം) - സ്കിൽ ഫോർ ദി ഫ്യൂച്ചർ ആൻഡ് ന്യൂ വെയ്സ് ഓഫ് വർക്കിംഗ്, ഡോ. സി. ഹോണ്‍ പ്യൂ (സിഇഒ ബെർജിയ യൂണിവഴ്സിറ്റി കോളജ് മലേഷ്യ) - നേതൃത്വ ഗുണങ്ങൾ കോവിഡ് - 19 സമയത്ത്), സഞ്ജയ് പിൻഡോ (അഡ്വക്കേറ്റ് ആൻഡ് ഫോർമർ റെസിഡൻസ് എഡിറ്റർ എൻഡിടിവി ) - ലീഗൽ റെമഡീസ് ഡ്യൂറിങ് ദി പാൻഡെമിക്, അതിഥി റെലെ (ഡയറക്ടർ ക്ലൗഡ് സൊലൂഷൻസ് ആൻഡ് സ്ട്രാറ്റജി മൈക്രോസോഫ്റ്റ്) - ക്ലൗഡ് ടെക്നോളജി ആൻഡ് ഡിജിറ്റൽ ഏജ്, ഡോ. റെജി എം. ചെറിയാൻ പാഴൂർ (കോളജ് പ്രിൻസിപ്പൽ) - പുതിയ യുഗത്തിലെ വിദ്യാഭ്യാസം എന്നിവർ ക്ലാസുകളെടുക്കും.
പ്രഫ. സാംസണ് തോമസ് (ഡീൻ റിസർച്ച് ആൻഡ് കോർപറേറ്റ് അഫേഴ്സ് എംഐഐഎം) മോഡറേറ്ററായിരിക്കും. ഭാരതത്തിലെ വിവിധ കോളജുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാർഥികൾ പരിപാടിയുടെ ഒൗദ്യോഗിക നിരീക്ഷകരായി പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് www.miim.ac.in, ഫോണ്‍: 8848604755.