ഭീകര പ്രസ്ഥാനങ്ങള്‍ക്കു താവളമൊരുക്കുന്നതു രാഷ്ട്രീയ നേതൃത്വങ്ങള്‍: ലെയ്റ്റി കൗണ്‍സില്‍
Sunday, September 20, 2020 12:06 AM IST
കൊച്ചി: കേരളത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കു താവളമൊരുക്കുന്നതും അവരെ സംരക്ഷിക്കുന്നതും രാഷ്ട്രീയ നേതൃത്വങ്ങളാണെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.
മതമൗലികവാദികളുടെയും ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെയും സ്വാധീനവലയത്തിലാണ് സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിന്റെ അനന്തര ഫലമാണ് സംസ്ഥാനത്തുടനീളം അക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്നതും മയക്കുമരുന്നും കള്ളക്കടത്തും മാഫിയ സംഘങ്ങളും തഴച്ചുവളരുന്നതുമെന്ന് വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.