മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ഭരണംമൂലവും മക്കൾമൂലവും കഷ്ടകാലം:
എം.എം.ഹസൻ
Monday, September 21, 2020 12:38 AM IST
തിരുവനന്തപുരം: കനകംമൂലം കാമിനിമൂലം സർക്കാരിന് ഇപ്പോൾ കഷ്ടകാലമാണെങ്കിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഭരണംമൂലവും മക്കൾമൂലവുമാണ് കഷ്ടകാലമെന്നും അതിൽ നിന്നു രക്ഷപ്പെടാനാണ് മതസ്പർധ വളർത്തുന്ന വർഗീയ പ്രചാരണം സിപിഎം നടത്തുന്നതെന്നും കെപിസിസി മുൻ പ്രസിഡന്റ് എം.എം.ഹസൻ.
സർക്കാരിനെതിരായ ജനരോഷത്തിൽ നിന്നു രക്ഷപ്പെടാനും ആരോപണങ്ങളിൽ പ്രതിരോധം തീർക്കാനും ഖുറാനെ ഉപയോഗിച്ച മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിശുദ്ധ മതഗ്രന്ഥത്തെ അവഹേളിക്കുകയും അപമാനിക്കുകയുമാണ് ചെയ്തത്. . മതഗ്രന്ഥത്തിന്റെ പേരിൽ വർഗീയ വികാരം ഇളക്കിവിട്ട് അതിനെ രാഷ്ട്രീയവത്കരിച്ചതിന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മന്ത്രി ജലീലും വിശ്വാസ സമൂഹത്തോടു മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.