സന്തോഷ് കുഴിവേലി പ്രസിഡന്റ്
Thursday, October 1, 2020 12:57 AM IST
കോട്ടയം: ചെറുകിട റബർ കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലിയെ(കോട്ടയം) വീണ്ടും തെരഞ്ഞെടുത്തു.
വൈസ്പ്രസിഡന്റായി സി.കെ. ബാബു (തൃശൂർ), ജനറൽ സെക്രട്ടറിയായി താഹ പുതുശേരി (എറണാകുളം), സംസ്ഥാന സെക്രട്ടറിയേറ്റ് മെന്പർമാരായി പി.വി. സുലൈമാൻ (തിരുവനന്തപുരം), ഷാഹുൽ ഹമീദ്, ബഷീർ ചിറങ്ങര (എറണാകുളം) അനിൽ കാട്ടാത്തുവാലാ, (കോട്ടയം) എന്നിവരെയും കോട്ടയത്തു ചേർന്ന സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.
കേന്ദ്ര സർക്കാർ റബർ കർഷകരോട് കടുത്ത അവഗണനയാണു കാണിക്കുന്നതെന്നും രാജ്യന്തര വിപണിയിൽ റബർ വില ഉയർന്നിട്ടും ആഭ്യന്തര വിപണിയിൽ വില വർധിക്കാത്തതു കേന്ദ്ര സർക്കാർ വൻകിട കുത്തക ടയർ ലോബിയെ സഹായിക്കുന്നത് മൂലമാണെന്നും യോഗം വിലയിരുത്തി.