ദേവസ്വം ബോർഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള പാനലിന് അനുമതി
Thursday, October 1, 2020 12:57 AM IST
തിരുവനന്തപുരം: തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പാനലിന് മന്ത്രിസഭ അംഗീകാരം നൽകി. മുൻ ജില്ലാ സെഷൻസ് ജഡ്ജ്മാരായ കെ. ശശിധരൻ നായർ, ഡി. പ്രേമചന്ദ്രൻ, പി. മുരളീധരൻ എന്നിവരാണ് പാനലിൽ ഉള്ളത്.
കഴക്കൂട്ടം മണ്ഡലത്തിലെ പേട്ട - ഒരു വാതിൽ കോട്ട റോഡിന്റെ നവീകരണ പ്രവൃത്തികളോടൊപ്പം പുതുതായി സ്വീവേജും ശുദ്ധജല സംവിധാനങ്ങളും ക്രമീകരിക്കുന്നതിലെ തടസങ്ങൾ പരിഹരിക്കും. ഇതിന്റെ ആദ്യ ഘട്ടം 10.11 കോടി രൂപ ചെലവിൽ നടപ്പാക്കുന്നതിന് ഭരണാനുമതി നൽകി.