സിബിഐ എഫ്ഐആറിനെതിരായ ഹർജി അഴിമതി മൂടിവയ്ക്കാനെന്നു രമേശ് ചെന്നിത്തല
Thursday, October 1, 2020 12:57 AM IST
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐയുടെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത് അഴിമതി മൂടിവയ്ക്കാനാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിബിഐ അവരുടെ പണിയെടുക്കട്ടേയെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. 24 മണിക്കൂർ കഴിയുന്നതിനു മുന്പ് സിബിഐയുടെ പണി അവസാനിപ്പിക്കാനുള്ള പണിയാണ് അദ്ദേഹം നടത്തിയത്. മുഖ്യമന്ത്രിയുടെ കപടമുഖമാണ് ഒരിക്കൽകൂടി പുറത്തുവരുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.