കെസിവൈഎം കർഷകസംരക്ഷണ ദിനാചരണം ഇന്ന്
Friday, October 2, 2020 12:28 AM IST
കോട്ടയം: കാർഷികമേഖല കോർപറേറ്റുകൾക്കു തീറെഴുതുന്ന നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം സംസ്ഥാനസമിതി ഇന്നു കർഷക സംരക്ഷണദിനം ആചരിക്കും. കേരളത്തിലെ 32 കെസിവൈഎം രൂപത കാര്യാലയങ്ങളിലും യൂണിറ്റുകളിലും പ്രതിഷേധിക്കും.
സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള നിൽപ് സമരം രാവിലെ 10ന് എറണാകുളം ഹൈകോർട്ട് ജംഗ്ഷനിൽ നടക്കും. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളായ ബിജോ പി. ബാബു, ക്രിസ്റ്റി ചക്കാലക്കൽ, ജയ്സണ് ചക്കേടത്ത്, ലിമിന ജോർജ്, അനൂപ് പുന്നപ്പുഴ, സിബിൻ സാമുവേൽ, ഡെനിയ സിസി ജയൻ, അബിനി പോൾ, ലിജീഷ് മാർട്ടിൻ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, സിസ്റ്റർ റോസ് മെറിൻ എസ്ഡി തുടങ്ങിയവർ നേതൃത്വം നൽകും.