ദർശന ഫോട്ടോഗ്രാഫി മൽസരം
Monday, October 19, 2020 11:14 PM IST
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡ്രീം സെറ്റേഴ്സ് ഇവന്റ്സ് ആൻഡ് ട്രെയിനിംഗ്സിന്റെ സഹകരണത്തോടെ നവംബർ ഒന്ന് കേരളപ്പിറവിയുടെ മുന്നോടിയായി യുവജനങ്ങൾക്കായി ഫോട്ടോഗ്രാഫി മൽസരം സംഘടിപ്പിക്കുന്നു. ‘കേരളമെന്ന പേരു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം’ എന്നതാണു വിഷയം. 15 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കും യുവജനങ്ങൾക്കും പങ്കെടുക്കാം. വ്യത്യസ്ഥമായ ഫോട്ടോകൾ മൂന്നു എണ്ണം വരെ അയയ്ക്കാം.
മൊബൈലിലോ കാമറയിലോ പകർത്തിയ ഫോട്ടോകൾ 9447114328 എന്ന നന്പറിൽ വാട്സാപ്പ് ചെയ്യണം.
ഫോട്ടോകൾ ലഭിക്കേണ്ട അവസാനതീയതി 27. ഫോട്ടോയോടൊപ്പം അയയ്ക്കുന്ന വ്യക്തിയുടെ പേരും വിലാസവും ഫോണ് നന്പരും രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെട്ട ഫോട്ടോകൾ 31, നവംബർ ഒന്ന് തീയതികളിൽ കോട്ടയം ദർശന സാംസ്കാരികകേന്ദ്രത്തിൽ പ്രദർശിപ്പിക്കും.
മികച്ച 10 ഫോട്ടോകൾ കേരളപ്പിറവിദിനമായ നവംബർ ഒന്ന് പ്രഖ്യാപിക്കുകയും വിജയികളെ ആദരിക്കുകയും ചെയ്യുമെന്ന് ദർശന സാംസ്കാരികകേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ അറിയിച്ചു.