15 പുതിയ സൈബർ പോലീസ് സ്റ്റേഷനുകൾക്ക് അനുമതി
Thursday, October 22, 2020 12:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 15 പുതിയ സൈബർ പോലീസ് സ്റ്റേഷനുകൾ രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, കൊല്ലം റൂറൽ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറൽ, തൃശൂർ റൂറൽ, പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറൽ, കണ്ണൂർ, വയനാട്, കാസർഗോഡ് പോലീസ് ജില്ലകളിലാണ് സൈബർ സ്റ്റേഷനുകൾ ആരംഭിക്കുന്നത്.
പുതിയ സ്റ്റേഷനുകളുടെ ചുമതല നിർവഹിക്കുന്നതിന് ഇൻസ്പെക്ടർ ഓഫ് പോലീസിന്റെ 15 തസ്തികകൾ പുതുതായി സൃഷ്ടിക്കും.