പ്ലാനിംഗ് ബോർഡ് ചീഫ് നിയമനം പിഎസ്സി നടപടി ശരിവച്ചു
Saturday, October 24, 2020 12:03 AM IST
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്കു പിഎസ്സി നടത്തിയ അഭിമുഖത്തിൽ ചിലർക്കു മാർക്ക് കൂടുതൽ നൽകിയെന്ന പരാതി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും തള്ളി. ആസൂത്രണ ബോർഡിലെ ഇയർന്ന തസ്തികകളിലേക്കു പിഎസ്സി നടത്തിയ അഭിമുഖത്തിൽ ഇടതു അനുഭാവികൾക്കു മാർക്കു കൂട്ടി നൽകി തട്ടിപ്പു നടത്തിയതായി കാണിച്ച് ചില ഉദ്യോഗാർഥികൾ നൽകിയ പരാതിയിലാണ് നടപടി.
എഴുത്തു പരീക്ഷയ്ക്കു വളരെ പിന്നിലായിരുന്ന ഇവർ മുന്നിലെത്തത്തക്ക വിധമാണ് മാർക്ക് കൂട്ടി നൽകിയത്. 40 മാർക്കിന്റെ അഭിമുഖത്തിൽ 36 മാർക്ക് വരെ നൽകിയാണ് പിന്നിലുള്ളവരെ മുന്നിലെത്തിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.