വാളയാർ വ്യാജമദ്യ ദുരന്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്
Monday, October 26, 2020 12:55 AM IST
തിരുവനന്തപുരം: വാളയാറിൽ വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച നിർദേശം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിനു നൽകി.
തൃശൂർ ഡിഐജി, പാലക്കാട് ജില്ലാ പോലീസ് മേധാവി എന്നിവർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.