ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ഗൗരവതരം: പി.കെ. കുഞ്ഞാലിക്കുട്ടി
Saturday, October 31, 2020 1:25 AM IST
മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്നു കേസിൽ അറസ്റ്റിലായത് അതീവ ഗൗരവതരമായ കാര്യമാണെന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി.
പാർട്ടി സെക്രട്ടറിയുടെ മകനെ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത സംഭവം സിപിഎം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.
ബിനീഷ് കോടിയേരിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നു പറഞ്ഞ് കൈകഴുകാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.