പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി കുഴഞ്ഞ് വീണു മരിച്ചു
Saturday, November 21, 2020 11:56 PM IST
ചവറ: വോട്ടഭ്യര്‍ഥിച്ചു കൊണ്ടുളള പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി കുഴഞ്ഞ് വീണു മരിച്ചു. പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി പന്മന വടക്കുംതല നെല്ലിപ്പറമ്പില്‍ വീട്ടില്‍ വിശ്വനാഥനാണ് (60) മരിച്ചത്.
ഇന്നലെ രാവിലെ കൊല്ലശേരി മുക്കില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടഭ്യര്ഥിക്കുന്നതിനിടയില് കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചകഴിഞ്ഞതോടെ മരിച്ചു.ഭാര്യ : സതീ ദേവി. മക്കള്‍: വിപിന്‍കുമാര്‍, വിജി, വിനു കുമാര്‍. മരുമക്കള്‍: ആര്യ, രതീഷ്.