മദ്യവിൽപ്പന: ടോക്കൺ ഒഴിവാക്കിയിട്ടില്ല
Sunday, November 22, 2020 12:45 AM IST
തിരുവനന്തപുരം: ബെവ്കോ വഴി ടോക്കൺ ഒഴിവാക്കി മദ്യവിൽപ്പന നടത്താൻ സർക്കാർ ഉത്തരവ് നൽകിയിട്ടില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ എംഡി അറിയിച്ചു.
ഉപഭോക്താക്കൾക്ക് കെഎസ്ബിസി ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ എന്നിവയിൽ നിന്ന് ബെവ്ക്യൂ ആപ്പ് വഴി ടോക്കൺ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളൂവെന്നും നിലവിലെ സമ്പ്രദായം തുടരുമെന്നും എംഡി അറിയിച്ചു.