കേരള കോൺഗ്രസിന് 48 സ്ഥാനാർഥികൾ: പി.സി. തോമസ്
Sunday, November 22, 2020 12:45 AM IST
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസിന്റെ 48 സ്ഥാനാർഥി കൾ മത്സരംഗത്തുണ്ടാവുമെന്നു പാർട്ടി ചെയർമാൻ പി.സി. തോമസ്. കസേര ചിഹ്നത്തിലാണ് ഇവർ മത്സരിക്കുന്നത്.
തിരുവനന്തപുരം കോർപറേഷനിൽ നാല്, കൊല്ലത്ത് മൂന്ന് ജില്ലാ പഞ്ചായത്തിലും ഒരു സീറ്റിൽ കൊല്ലം കോർപ്പറേഷനിലും കോട്ടയത്ത് രണ്ട് ജില്ലാപഞ്ചായത്ത് സീറ്റിലും ഒരു ബ്ലോക്ക് പഞ്ചായത്ത് സീറ്റിലും ആലപ്പുഴയിൽ അഞ്ചു മുനിസിപ്പാലിറ്റി സീറ്റിലും പത്തനംതിട്ടയിൽ ഒരു മുനിസിപ്പാലിറ്റി സീറ്റിലും എറണാകുളത്ത് ഒരു കോർപറേഷൻ സീറ്റിലും സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
എല്ലാ ജില്ലകളിലും പഞ്ചായത്തുകളിൽ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടാവുമെന്നു പി.സി. തോമസ് പറഞ്ഞു.വിവിധ പാർട്ടികളിൽനിന്നു കേരള കോണ്‍ഗ്രസിലേക്ക് വന്നവരുടെ ലയനസമ്മേളനം എറണാകുളത്ത് ഞാറക്കൽ സമീപം എളങ്കുന്നപ്പുഴയിൽ നടന്നതായി തോമസ് പറഞ്ഞു.