സ്ഥാനാർഥിത്വം പിൻവലിക്കൽ: ആധികാരികത ഉറപ്പാക്കണം
Sunday, November 22, 2020 12:45 AM IST
തിരുവനന്തപുരം: സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ വരണാധികാരികൾ സ്വീകരിക്കാവൂവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. സ്ഥാനാർഥി, നിർദേശകൻ, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവർക്കാണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള നോട്ടീസ് നൽകാൻ സാധിക്കുക.
നിർദേശകൻ, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവരാണ് നോട്ടീസ് നൽകുന്നതെങ്കിൽ സ്ഥാനാർഥിയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കേണ്ടതാണ്. അപേക്ഷ നൽകുന്നവരുടെ ആധികാരികത തിരിച്ചറിയൽ രേഖയുൾപ്പടെയുള്ളവ പരിശോധിച്ച് വരണാധികാരി ഉറപ്പാക്കണം.
ഫോറം -5ൽ പൂരിപ്പിച്ച് നൽകാത്ത അപേക്ഷകൾ സ്വീകരിക്കില്ല. 23ന് വൈകിട്ട് മൂന്ന് വരെ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള നോട്ടീസ് നൽകാം.