കിഫ്ബിയിൽ ഗുരുതര അഴിമതി: മുല്ലപ്പള്ളി
Sunday, November 22, 2020 11:31 PM IST
തിരുവനന്തപുരം: കിഫ്ബി പദ്ധതിയിലെ ക്രമക്കേടും ഭരണഘടനാ വിരുദ്ധമായി വായ്പകൾ എടുത്തതിലെ അപാകതകളും ബോധ്യമായതിനാലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കിഫ്ബി വഴിയുള്ള നടപടികൾ സുതാര്യവും സത്യസന്ധവുമാണെങ്കിൽ അന്വേഷണത്തെ ധനമന്ത്രി എന്തിനാണ് ഭയക്കുന്നത്. റിസർവ് ബാങ്ക് എൻഒസി നൽകിയെന്ന ബലത്തിൽ മസാല ബോണ്ടുകൾ ഇറക്കിയതിന് പിന്നിലും വലിയ ക്രമക്കേടുണ്ട്.മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സിപിഎമ്മിനും ബന്ധമുള്ള ഒരു സ്ഥാപനം വഴിയാണ് സംസ്ഥാനത്ത് നിർമാണങ്ങളുടെ പേരിൽ കരാർ ഉറപ്പിച്ചത്. ഇതും കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.