പോലീസ് ആക്ട്: കേസ് എടുക്കരുതെന്നു ഡിജിപി
Tuesday, November 24, 2020 11:56 PM IST
തിരുവനന്തപുരം: വിവാദമായ കേരള പോലീസ് നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ കേസോ മറ്റു നിയമനടപടികളോ സ്വീകരിക്കരുതെന്നു നിർദേശിച്ചു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കുലർ അയച്ചു. പരാതി കിട്ടിയാലുടൻ 118 എ എന്ന പുതിയ നിയമഭേദഗതി പ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ പുതിയ സർക്കുലറിൽ പറയുന്നത്.
മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികൾ ലഭിച്ചാൽ പോലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. ഇവിടെനിന്നുള്ള നിർദേശങ്ങൾ കിട്ടിയ ശേഷമേ തുടർ നടപടി പാടുള്ളൂവെന്നും ഡിജിപി സർക്കുലറിലൂടെ നിർദേശിച്ചു.