കേന്ദ്ര ഏജൻസികൾക്കൊപ്പം സിഎജിയും വികസനം അട്ടിമറിക്കുന്നു: പിണറായി വിജയൻ
Tuesday, November 24, 2020 11:56 PM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തെയും സർക്കാരിനെയും അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾക്കൊപ്പം സിഎജിയും വന്നിരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആർക്കും വഴങ്ങുന്ന പ്രശ്നമില്ല. കിഫ്ബിയിൽ സിഎജി ഓഡിറ്റ് നടക്കുന്നുണ്ട്. അതിനു തടസമൊന്നുമില്ല. 2020 വരെയുള്ള സന്പൂർണ ഓഡിറ്റ് സിഎജി പൂർത്തിയാക്കി.
കോവിഡ് കാലത്തു പോലും ഓഡിറ്റിനു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു. പ്രഗത്ഭരടങ്ങുന്ന ബോർഡും ശക്തമായ നിയന്ത്രണ സംവിധാനങ്ങളുമാണ് കിഫ്ബിക്കുള്ളത്. സംസ്ഥാനം ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ പണം തരുന്നില്ല. വരുമാനസ്രോതസുകൾ അടയുന്നു. എന്നാൽ വികസനത്തിന് അവധി കൊടുക്കാൻ സർക്കാർ തയാറായില്ല. ആരെതിർത്താലും കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.