ഇസ്രയേലില്‍ കഴിയുന്ന യുവതിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിവാഹമോചനക്കേസില്‍ പങ്കെടുക്കാം
Saturday, November 28, 2020 12:36 AM IST
കൊച്ചി: ഇസ്രയേലില്‍ കഴിയുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിക്ക് മാവേലിക്കര കുടുംബക്കോടതിയിലെ വിവാഹമോചനക്കേസില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന പങ്കെടുക്കാന്‍ ഹൈക്കോടതി അനുമതി നല്കി. കേസിന്റെ വിചാരണയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയില്ലെന്നും നടപടികള്‍ വൈകുന്നതു തടയാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന കേസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നുമുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
വിവാഹമോചനക്കേസ് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന പരിഗണിച്ച് ഒരുമാസത്തിനകം തീര്‍പ്പാക്കാനും ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് യുവതി കുടുംബക്കോടതിയെ സമീപിച്ചിരുന്നു. കോവിഡ് സാഹചര്യമായതിനാല്‍ കുഞ്ഞിനൊപ്പം നാട്ടിലെത്താന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.