രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷകസമരത്തെ അടിച്ചമര്‍ത്താനാവില്ല: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്
Saturday, November 28, 2020 12:36 AM IST
കൊച്ചി: കാര്‍ഷികമേഖലയുടെ നിലനില്പിന് ആവശ്യമായ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നു രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് ഷെവ. വി.സി സെബാസ്റ്റ്യന്‍.
കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ നടക്കുന്ന കിരാത പോലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കാനായി ചേര്‍ന്ന ഓണ്‍ലൈന്‍ സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് ചെയര്മാന് മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിവിധ കര്‍ഷകസംഘടനകള്‍ ഇന്നു കരിദിനം ആചരിക്കുമെന്നു ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് അറിയിച്ചു.