വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹർജി
Monday, November 30, 2020 11:11 PM IST
കൊച്ചി: പ്രളയദുരിത ബാധിതരെ സഹായിക്കാന്‍ പുനര്‍ജനി സൊസൈറ്റിയുടെ പേരില്‍ ഇംഗ്ലണ്ടില്‍നിന്നു പണം സമാഹരിച്ച സംഭവത്തില്‍ വി.ഡി. സതീശന് എംഎല്‍എയ്ക്കെതിരെയുള്ള ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശി ജെയ്സണ്‍ പാനിക്കുളങ്ങരയാണ് ഹർജി നല്‍കിയത്. 2018ലെ പ്രളയ ബാധിതര്‍ക്കായി ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാമില്‍ യോഗം വിളിച്ചു ചേര്‍ത്തെന്നും യോഗത്തില്‍ പങ്കെടുത്തവരില്‍നിന്നു 500 പൗണ്ട് വീതം പിരിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.