ഉചിതമായ തീരുമാനം സ്പീക്കർക്ക് എടുക്കാമെന്നു മന്ത്രി തോമസ് ഐസക്ക്
Tuesday, December 1, 2020 1:44 AM IST
തിരുവനന്തപുരം: നിയമസഭയിൽ വയ്ക്കും മുന്പു സിഎജി റിപ്പോർട്ട് ചോർന്നെന്നാരോപിച്ചുള്ള അവകാശലംഘന നോട്ടീസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നേരിട്ടെത്തി വിശദീകരണം നൽകി. വിഷയത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നു മന്ത്രി പറഞ്ഞു.