ടൂറിസം പ്രചാരണം: തിരുവനന്തപുരം- വയനാട് സൈക്കിൾ റാലി ഏഴിന്
Saturday, December 5, 2020 11:57 PM IST
തിരുവനന്തപുരം: കോവിഡിനുശേഷമുള്ള ടൂറിസം പ്രചാരണ ഭാഗമായി തിരുവനന്തപുരം മുതൽ വയനാട് വരെ സൈക്കിൾ റാലി നടത്തും. ഏഴിന് രാവിലെ 10-ന് തിരുവനന്തപുരത്തെ പൂവാർ ഐലന്റ് റിസോർട്ടിൽ നിന്നാരംഭിക്കുന്ന റാലി കേരള ട്രാവൽമാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡന്റ് ചാക്കോ പോൾ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യും.
പൂവാർ, ചൊവ്വര, കോവളം, ശംഖുമുഖം, തിരുവനന്തപുരം നഗരം, വർക്കല, പരവൂർ, കൊല്ലം ബീച്ച് അഷ്ടമുടി, ആലപ്പുഴ, കുമരകം, മാരാരിക്കുളം, തേക്കടി, മൂന്നാർ, ഫോർട്ട് കൊച്ചി, ചെറായി, ആതിരപ്പള്ളി, കാപ്പാട്, നെല്ലിയാന്പതി, വയനാട് വഴി ബാണാസുര കൊണ്ടാർ ഐലന്റ് റിസോർട്ടിൽ സമാപിക്കും.പത്രസമ്മേളനത്തിൽ പ്രസാദ് മാഞ്ഞാലി, സിജി നായർ, വിനു വിദ്യാധരൻ, പാർവതി, മീര എന്നിവർ പങ്കെടുത്തു.