കെഎഫ്സി പുനഃസംഘടിപ്പിക്കും
Friday, January 15, 2021 11:59 PM IST
തിരുവനന്തപുരം: നിക്ഷേപം സ്വീകരിക്കുന്ന ധനകാര്യ സ്ഥാപനമായി കേരള സ്റ്റേറ്റ് ഫിനാൻഷൽ കോർപറേഷനെ പുനഃസംഘടിപ്പിക്കുമെന്നു ധനമന്ത്രി. സംരംഭകർക്കു കൂടുതൽ സഹായകമായ വായ്പാ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണു ലക്ഷ്യം. കെഎഫ്സി 1951ലെ സ്റ്റേറ്റ് ഫിനാൻഷൽ കോർപറേഷൻ ആക്ടിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ഇതിനുപകരം സംസ്ഥാന സർക്കാരിന്റെ നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന കന്പനിയായാണ് പുനഃസംഘടിപ്പിക്കുക.
റിസർവ് ബാങ്കിന്റെ അനുമതിയോടെ നിക്ഷേപം സഹാഹരിക്കുകയാണ് ലക്ഷ്യം. കെഎഫ്സി നടപ്പു സാന്പത്തിക വർഷം 2764 കോടി രൂപ വായ്പയായി വിതരണം ചെയ്തതായും ധനമന്ത്രി പറഞ്ഞു. ഇതിൽ ഇതുവരെ 1407 കോടി രൂപ തിരിച്ചടവു ലഭിച്ചു കഴിഞ്ഞു.