പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾക്ക് 50 ശതമാനം നികുതിയിളവ്
Friday, January 15, 2021 11:59 PM IST
തിരുവനന്തപുരം: ഊർജ ദുർവ്യയം ഒഴിവാക്കിയും ജലസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ അവലംബിച്ചും നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ഒറ്റത്തവണ നികുതിയിൽ 50 ശതമാനം ഇളവ് നൽകും. ഇത്തരം വീടുകളുടെ ക്രയവിക്രയ വേളയിൽ സ്റ്റാന്പ് ഡ്യൂട്ടിയിൽ 50 ശതമാനം ഇളവ് നൽകും. 20 ശതമാനത്തിലേറെ വൈദ്യുതി ലാഭിച്ചാൽ താരിഫിൽ അഞ്ചുവർഷത്തേക്ക് 10 ശതമാനം ഇളവും പ്രാദേശിക കെട്ടിട നികുതിയിൽ 20 ശതമാനവും ഇളവും നൽകും.
10000 ഇ ഓട്ടോകൾക്ക് 30000 രൂപ സബ്സിഡി നൽകും
കേരള ഓട്ടോ മൊബൈൽസ് ഉത്പാദിപ്പിക്കുന്ന 10000 ഇ ഓട്ടോകൾ വാങ്ങുന്നവർക്ക് 25000-30000 രൂപ സബ്സിഡി നൽകും. ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിന് കെഫ്സി ഏഴുശതമാനം പലിശക്ക് വാഹന ഈടിൽ വായ്പ നൽകും. ഇ വാഹനത്തെ പ്രോത്സാഹിപ്പിക്കാനായി ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾക്ക് 50 ശതമാനം മോട്ടോർ വാഹന നികുതിയിൽ ഇളവ് നൽകും.