ജീ​വ​ന​ക്കാ​രെ അ​ട​ച്ചാ​ക്ഷേ​പി​ച്ചി​ട്ടി​ല്ല: ബി​ജു പ്ര​ഭാ​ക​ർ
Sunday, January 17, 2021 12:30 AM IST
തിരു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​സ്ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​​രെ അ​​ട​ച്ചാ​​ക്ഷേ​​പി​​ച്ചി​​ട്ടി​​ല്ലെ​​ന്നും അ​​ഞ്ചു ശ​​ത​​മാ​​നം ജീ​​വ​​ന​​ക്കാ​​ർ കു​​ഴ​​പ്പ​​ക്കാ​​രാ​​ണെ​​ന്നു മാ​​ത്ര​​മേ പ​​റ​​ഞ്ഞി​​ട്ടു​​ള്ളൂ​​വെ​​ന്നും വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി കെഎ​​സ്ആ​​ർ​​ടി​​സി എം​​ഡി ബി​​ജു പ്ര​​ഭാ​​ക​​ർ. എ​​ക്സി​​ക്യൂട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ കെ.​​എം. ശ്രീ​​കു​​മാ​​ർ 100 കോ​​ടി രൂ​​പ വെ​​ട്ടി​​ച്ചെ​​ന്ന് പ​​റ​​ഞ്ഞി​​ല്ല. കെ​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ 100 കോ​​ടി രൂ​​പ കാ​​ണാ​​നി​​ല്ലെ​​ന്നു മാ​​ത്ര​​മേ താ​​ൻ പ​​റ​​ഞ്ഞി​​ട്ടു​​ള്ളൂ​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.