പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലാ​ഭ​ത്തി​ൽ ഇ​ടി​വ്
Monday, January 18, 2021 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ലാ​​​ഭ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​ടി​​​വ്. 2018-19 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 48 പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ 768.14 കോ​​​ടി രൂ​​​പ ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി​​​യ​​​പ്പോ​​​ൾ 2019-20 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 43 പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണു ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. ആ​​​കെ ലാ​​​ഭം 591.22 കോ​​​ടി രൂ​​​പ മാ​​​ത്രം. ത​​​ലേ​​​വ​​​ർ​​​ഷ​​​ത്തേ​​​തി​​​നേ​​​ക്കാ​​​ൾ 176.92 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​റ​​​വ്.

2019-20 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​വി​​​വ​​​രം. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 57 പൊ​​​തു​​​മേ​​​ഖ​​​ലാ സം​​​രം​​​ഭ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ന​​​ഷ്ട​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്. തൊ​​​ട്ടു മു​​​ൻ​​​പ​​​ത്തെ വ​​​ർ​​​ഷം ഇ​​​ത് 53 ആ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യ ആ​​​കെ ന​​​ഷ്ട​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ട്. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 1,650.74 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണു വ​​​രു​​​ത്തി​​​യ​​​ത്. 2018-19 ൽ ​​​ഇ​​​ത് 2,168.80 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നി​​​കു​​​തി​​​യി​​​ന​​​ത്ത​​​ൽ 12908.15 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്കു ന​​​ൽ​​​കി. ഇ​​​തി​​​നു പു​​​റ​​​മേ കേ​​​ന്ദ്ര​​​ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്കു 881.31 കോ​​​ടി രൂ​​​പ​​​യും ന​​​ൽ​​​കി. മു​​​ൻ വ​​​ർ​​​ഷ​​​ത്തേ​​​തി​​​ൽ നി​​​ന്നും 32.39 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മാ​​​ണി​​​ത്.

കോ​​​ർ​​​പ​​​റേ​​​റ്റ് സോ​​​ഷ്യ​​​ൽ റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ലി​​​റ്റി ഇ​​​ന​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ 105.68 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച​​​പ്പോ​​​ൾ തൊ​​​ട്ടു മു​​​ൻ​​​പ​​​ത്തെ വ​​​ർ​​​ഷം ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​ക​​​ട്ടെ 16.24 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഗ്രാ​​​ന്‍റ്, സ​​​ബ്സി​​​ഡി ഇ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നും 801.17 കോ​​​ടി രൂ​​​പ​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നും 152.54 കോ​​​ടി രൂ​​​പ​​​യും പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 2018-19 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ 40.58 കോ​​​ടി രൂ​​​പ ലാ​​​ഭ​​​വി​​​ഹി​​​തം പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​ത് 1.06 കോ​​​ടി​​​യാ​​​യി കു​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 1,29,156 പേ​​​രാ​​​ണ് ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്. 2018-19 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​ത് 1,43,592 ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി​​​രു​​​ന്നു. ഒ​​​രു വ​​​ർ​​​ഷം കൊ​​​ണ്ട് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 14,436 പേ​​​രു​​​ടെ കു​​​റ​​​വു​​​ണ്ടാ​​​യി.


സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 63,084.50 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. ഇ​​​ത് മു​​​ൻ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 10.42 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ 36,564.50 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വു​​​ണ്ടാ​​​ക്കി. മു​​​ൻ വ​​​ർ​​​ഷ​​​ത്തേ​​​തി​​​ൽ നി​​​ന്നും 6.76 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്.

2018-19 ൽ ​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് 19,696.51 കോ​​​ടി രൂ​​​പ വാ​​​യ്പ ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​ത് 21,963.61 കോ​​​ടി രൂ​​​പ ആ​​​യി ഉ​​​യ​​​ർ​​​ത്തി.

ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​റ്റു​​​വ​​​ര​​​വു​​​ള​​​ള​​​ത് കെ​​​എ​​​സ്ഇ​​​ബി​​​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും അ​​​ധി​​​കം വി​​​റ്റു​​​വ​​​ര​​​വു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​നം കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ബോ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡ് ആ​​​ണ്. 14,505.48 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ വി​​​റ്റു​​​വ​​​ര​​​വ്. ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ള്ള സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന് 5,399.62 കോ​​​ടി രൂ​​​പ​​​യും തൊ​​​ട്ടു​​​താ​​​ഴെ​​​യു​​​ള്ള ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന് 3,782.51 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് വാ​​​ർ​​​ഷി​​​ക വി​​​റ്റു​​​വ​​​ര​​​വ്. കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫി​​​നാ​​​ൻ​​​ഷ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന് 2,684.37 കോ​​​ടി​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു 1,958.16 കോ​​​ടി രൂ​​​പ​​​യും വി​​​റ്റു​​​വ​​​ര​​​വു​​​ണ്ട്.

റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.