കെഎസ്ആര്‍ടിസി എംഡിയുടെ പ്രസ്താവന: പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി
Monday, January 18, 2021 1:16 AM IST
കൊച്ചി: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് എംഡി ബിജു പ്രഭാകറിന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഗതാഗതവകുപ്പാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തേണ്ടത്. ക്രമക്കേട് നടന്നോയെന്ന് തനിക്കറിയില്ല.
സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട അവസ്ഥയിലേക്ക് ആരും കാര്യങ്ങളെ എത്തിക്കരുത്. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ. കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടതെല്ലാം ബജറ്റില്‍ അനുദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് കൊച്ചി. ഇവിടത്തെ ഗതാഗതക്കുരുക്ക് പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.വാട്ടര്‍ മെട്രോ സംവിധാനം കൂടി വരുന്നതോടെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയുമെന്നും മന്ത്രി പറഞ്ഞു.