3,60,500 ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍കൂടി അ​നു​വ​ദി​ച്ചു
3,60,500 ഡോ​സ് കോ​വി​ഡ്  വാ​ക്സി​ന്‍കൂടി അ​നു​വ​ദി​ച്ചു
Wednesday, January 20, 2021 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടാം ഘ​​​ട്ട​​​മാ​​​യി 3,60,500 ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​ന്‍കൂ​​​ടി കേ​​ന്ദ്രം അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 4,33,500 ഡോ​​​സ് വാ​​​ക്സി​​​നാ​​ണ് എ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ആ​​​കെ 7,94,000 ഡോ​​​സ് വാ​​​ക്സി​​​ൻ ല​​ഭി​​ക്കും. ആ​​​ല​​​പ്പു​​​ഴ 19,000, എ​​​റ​​​ണാ​​​കു​​​ളം 59000, ഇ​​​ടു​​​ക്കി 7500, ക​​​ണ്ണൂ​​​ര്‍ 26500, കാ​​​സ​​​ര്‍​ഗോ​​​ഡ് 5500, കൊ​​​ല്ലം 21000, കോ​​​ട്ട​​​യം 24000, കോ​​​ഴി​​​ക്കോ​​​ട് 33000, മ​​​ല​​​പ്പു​​​റം 25000, പാ​​​ല​​​ക്കാ​​​ട് 25500, പ​​​ത്ത​​​നം​​​തി​​​ട്ട 19000, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 50500, തൃ​​​ശൂ​​​ര്‍ 31000, വ​​​യ​​​നാ​​​ട് 14000 എ​​​ന്നി​​​ങ്ങ​​​നെ ഡോ​​​സാ​​ണ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ബു​​​ധ​​​നാ​​​ഴ്ച എ​​​റ​​​ണ​​​ാകു​​​ള​​​ത്തും തി​​​രു​​​വ​​​നന്ത​​​പു​​​ര​​​ത്തും എ​​​യ​​​ര്‍​പോ​​​ര്‍​ട്ടു​​​ക​​​ളി​​​ല്‍ വാ​​​ക്സി​​​നു​​​ക​​​ള്‍ എ​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ കു​​​ത്തി​​​വ​​​യ്പി​​ന്‍റെ മൂ​​​ന്നാം ദി​​​നം 8548 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ്വീ​​​ക​​​രി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ 11 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ബാ​​​ക്കി​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ല്‍ ഒ​​​മ്പ​​​തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ വീ​​​ത​​​വു​​​മാ​​​ണ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ന​​​ട​​​ന്ന​​​ത്.

മൂ​​​ന്നാം ദി​​​വ​​​സം തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ (759) വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്. ആ​​​ല​​​പ്പു​​​ഴ 523, എ​​​റ​​​ണാ​​​കു​​​ളം 701, ഇ​​​ടു​​​ക്കി 626, ക​​​ണ്ണൂ​​​ര്‍ 632, കാ​​​സ​​​ര്‍​ഗോ​​​ഡ് 484, കൊ​​​ല്ലം 655, കോ​​​ട്ട​​​യം 580, കോ​​​ഴി​​​ക്കോ​​​ട് 571, മ​​​ല​​​പ്പു​​​റം 662, പാ​​​ല​​​ക്കാ​​​ട് 709, പ​​​ത്ത​​​നം​​​തി​​​ട്ട 604, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 551, തൃ​​​ശൂ​​​ര്‍ 759, വ​​​യ​​​നാ​​​ട് 491 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മൂ​​​ന്നാം ദി​​​നം വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം. ആ​​​ദ്യ​​​ദി​​​നം 8062 പേ​​​രും ഇ​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ഞാ​​​യ​​​റാ​​​ഴ്ച 57 പേ​​​രും തി​​​ങ്ക​​​ളാ​​​ഴ്ച 7891 പേ​​​രു​​​മാ​​​ണ് വാ​​​ക്സി​​​നെ​​​ടു​​​ത്ത​​​ത്. ഇ​​​തോ​​​ടെ ആ​​​കെ 24,558 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്.


ആ​​​ര്‍​ക്കും ത​​​ന്നെ വാ​​​ക്സി​​​ന്‍കൊ​​​ണ്ടു​​​ള്ള പാ​​​ര്‍​ശ്വ​​​ഫ​​​ല​​​ങ്ങ​​​ളൊ​​​ന്നും ഇ​​​തു​​​വ​​​രെ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി, പു​​​ല്ലു​​​വി​​​ള സാ​​​മൂ​​​ഹ്യാ​​​രോ​​​ഗ്യ കേ​​​ന്ദ്രം, അ​​​ഞ്ചു​​​തെ​​​ങ്ങ് സാ​​​മൂ​​​ഹി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ചൊ​​​വ്വാ​​​ഴ്ച പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്താ​​​കെ 4,59,853 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും കോ​​​വി​​​ഡ് മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​ക​​​ളു​​​മാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. സ​​​ര്‍​ക്കാ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലെ 1,75,673 പേ​​​രും സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ 1,99,937 പേ​​​രും ഉ​​​ള്‍​പ്പെ​​​ടെ 3,75,610 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്.

ഇ​​​തു​​​കൂ​​​ടാ​​​തെ 2932 കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ള്‍ കോ​​​വി​​​ഡ് മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​ക​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. 74,711 ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും 6,600 മു​​​നിസി​​​പ്പ​​​ല്‍ വ​​​ര്‍​ക്ക​​​ര്‍​മാ​​​രും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.