‘ഉത്സവം’ഫെബ്രുവരിയില്‍; കലാകാരന്മാര്ക്ക് അപേക്ഷിക്കാം
Friday, January 22, 2021 12:37 AM IST
കൊച്ചി: കേരളത്തിന്റെ പരമ്പരാഗത, നാടോടി, ഗോത്രവര്‍ഗ, അനുഷ്ഠാന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഉത്സവം പരിപാടി ഫെബ്രുവരിയില്‍. ഇതിൽ പങ്കെടുക്കുന്നതിനായി കലാകാരന്മാരില് നിന്നും കലാസംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 30 നു മുമ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്), വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം -695033 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 0471 2560426.