വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 2,67,31,509 പേ​ർ; പു​തിയ വോട്ടർമാർ 5,79,835
Friday, January 22, 2021 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള അ​​​ന്തി​​​മ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​ട്ടി​​​ക​​​യി​​​ൽ 2,67,31,509 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു​​​ള്ള​​​തെ​​​ന്ന് മു​​​ഖ്യതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ അ​​​റി​​​യി​​​ച്ചു.

ക​​​ര​​​ട് വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ 2,63,08,087 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ​​​നി​​​ന്ന് ഇ​​​ര​​​ട്ടി​​​പ്പ്, മ​​​രി​​​ച്ച​​​വ​​​ർ, താ​​​മ​​​സം മാ​​​റി​​​യ​​​വ​​​ർ തു​​​ട​​​ങ്ങി 1,56,413 പേ​​​രെ ഒ​​​ഴി​​​വാ​​​ക്കി. പു​​​തു​​​താ​​​യി 5,79,835 പേ​​​രെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

പു​​​തു​​​ക്കി​​​യ പ​​​ട്ടി​​​ക​​​യി​​​ൽ 1,37,79,263 സ്ത്രീ ​​​വോ​​​ട്ട​​​ർ​​​മാ​​​രും 1,29,52,025 പു​​​രു​​​ഷ​​​വോ​​​ട്ട​​​ർ​​​മാ​​​രും 221 ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വോ​​​ട്ട​​​ർ​​​മാ​​​രു​​​മു​​​ണ്ട്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രു​​​ള്ള ജി​​​ല്ല മ​​​ല​​​പ്പു​​​റ​​​മാ​​​ണ് 32,14,943 പേ​​​ർ. കു​​​റ​​​വ് വോ​​​ട്ട​​​ർ​​​മാ​​​രു​​​ള്ള ജി​​​ല്ല വ​​​യ​​​നാ​​​ടാ​​​ണ് 6,07,068 പേ​​​ർ. കൂ​​​ടു​​​ത​​​ൽ സ്ത്രീ ​​​വോ​​​ട്ട​​​ർ​​​മാ​​​രു​​​ള്ള ജി​​​ല്ല​​​യും മ​​​ല​​​പ്പു​​​റ​​​മാ​​​ണ് 16,07,004 പേ​​​ർ. കൂ​​​ടു​​​ത​​​ൽ ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വോ​​​ട്ട​​​ർ​​​മാ​​​രു​​​ള്ള​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ് 57 പേ​​​ർ.

80 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള 6,21,401 വോ​​​ട്ട​​​ർ​​​മാ​​​രു​​​ണ്ട്. ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട 1,33,005 പേ​​​ർ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. 56,759 സ​​​ർ​​​വീ​​​സ് വോ​​​ട്ട​​​ർ​​​മാ​​​രും 90,709 എ​​​ൻ​​​ആ​​​ർ​​​ഐ വോ​​​ട്ട​​​ർ​​​മാ​​​രു​​​മാ​​​ണ് പു​​​തു​​​ക്കി​​​യ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. കൂ​​​ടു​​​ത​​​ൽ എ​​​ൻ​​​ആ​​​ർ​​​ഐ വോ​​​ട്ട​​​ർ​​​മാ​​​ർ കോ​​​ഴി​​​ക്കോ​​​ട്ടാ​​​ണു​​​ള്ള​​​ത് 34,216 പേ​​​ർ. 1819 പ്രാ​​​യ​​​ത്തി​​​ലു​​​ള്ള ക​​​ന്നി​​​വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണം 2,99,258 ആ​​​ണ്. കൂ​​​ടു​​​ത​​​ൽ ക​​​ന്നി​​​വോ​​​ട്ട​​​ർ​​​മാ​​​രു​​​ള്ള​​​ത് കോ​​​ഴി​​​ക്കോ​​​ട്ടാ​​​ണ് 40,867.

2020 ലെ ​​​വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​പ്ര​​​കാ​​​രം ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 75.73 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു വോ​​​ട്ട​​​ർ​​​മാ​​​ർ. ഇ​​​ത്ത​​​വ​​​ണ അ​​​ത് 76.55 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.


സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ൽ 25,041 പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ണ്ട്. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 1000 വോ​​​ട്ട​​​ർ​​​മാ​​​രാ​​​യി​​​രി​​​ക്കും ഒ​​​രു പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​വു​​​ക.

1000 ൽ ​​​കൂ​​​ടു​​​ത​​​ൽ വ​​​രു​​​ന്ന പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് ഓ​​​ക്സി​​​ല​​​റി പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 15,730 ഓ​​​ക്സി​​​ല​​​റി പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾകൂ​​​ടി ക്ര​​​മീ​​​ക​​​രി​​​ക്കും.

ഇ​​​തോ​​​ടെ വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​കെ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം 40,771 ആ​​​കും.

പു​​​തു​​​ക്കി​​​യ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക (www.ceo. kerala.gov.in) എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സു​​​ക​​​ൾ, വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ (ബി​​​എ​​​ൽ​​​ഒ)മാ​​​രി​​​ൽ​​​നി​​​ന്നും വോട്ടർ പട്ടിക പ​​​രി​​​ശോ​​​ധി​​​ക്കാം.

വോട്ടർപട്ടികയിൽ പേ​​​രു ചേ​​​ർ​​​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​നും വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​നും www.nvsp.in ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി ഇ​​​നി​​​യും അ​​​പേ​​​ക്ഷി​​​ക്കാ​​​മെന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് യോ​​​ഗ്യ​​​മാ​​​യ​​​വ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി​​​ക്ക് 10 ദി​​​വ​​​സം മു​​​മ്പ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​ട്ടി​​​ക​​​യാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.