അതിരന്പുഴയിൽ പ്രധാന തിരുനാൾ ഇന്നും നാളെയും
Sunday, January 24, 2021 12:32 AM IST
അതിരന്പുഴ: അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രധാന തിരുനാൾ ഇന്നും നാളെയും നടക്കും. ഇന്നു വൈകുന്നേരം ആറിനു നഗരപ്രദക്ഷിണം. വെടിക്കെട്ട് ഉണ്ടായിരിക്കില്ല. നാളെ രാവിലെ 10ന് തിരുനാൾ റാസയും വൈകുന്നേരം 5.30നു തിരുനാൾ പ്രദക്ഷിണവും. പ്രദക്ഷിണങ്ങളിൽ വിശ്വാസികൾക്കു പങ്കെടുക്കാൻ അനുവാദമില്ല.